
തൃക്കാക്കര: പവർലിഫ്റ്റിംഗിൽ ദേശീയ റെക്കാഡോടെ സ്വർണം നേടിയ അർച്ചന സുരേന്ദ്രനെ ബി.ജെ.പി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥിന്റെ നേതൃത്വത്തിൽ ആദരിച്ചു. കാക്കനാട് അത്താണിയിലെ വീട്ടിലെത്തിയാണ് ആദരിച്ചത്. ആലപ്പുഴയിൽ നടന്ന ദേശീയ ക്ലാസിക്ക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയിരുന്നു. മണ്ഡലം സെക്രട്ടറി മിനി, ഏരിയ ജനറൽ സെക്രട്ടറി സുരേഷ് വാളവക്കാട്ട്, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.