മൂവാറ്റുപുഴ: കേരളത്തിന്റെ സമാധാന ജീവിതം തകർക്കുന്ന ആർ.എസ്.എസ് - എസ്.ഡി.പി.ഐ കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി. എം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ പ്രകടനവും പൊതു സമ്മേളനവും നടത്തി. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം കച്ചേരിത്താഴത്ത് സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ് .ശർമ്മ ഉദ്ഘാടനം ചെയ്തു .ജില്ലാ കമ്മിറ്റി അംഗം പി.എം. ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോൺ ഫെർണാണ്ടസ് മുഖ്യ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ,സി.കെ. സോമൻ ,യു.ആർ. ബാബു, എം.എ. സഹീർ തുടങ്ങിയവർ സംസാരിച്ചു.