മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് പിന്തുണയേകി അഖിലേന്ത്യാ കിസാൻസഭ മുളവൂർ പ്രദേശിക സഭയുടെ നേതൃത്വത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി.കെ.ബാബുരാജ് ലോക്കൽ സെക്രട്ടറി പി.വി.ജോയിക്ക് വിത്തുകൾ കൈമാറി നിർവ്വഹിച്ചു.
മുളവൂർ പ്രദേശിക സഭ സെക്രട്ടറി കെ.എം.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ.നവാസ്, സീന ബോസ്, മണ്ഡലം കമ്മിറ്റി അംഗം എം.വി.സുഭാഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.കെ.ഇബ്രാഹിം, രാജു കാരിമറ്റം എന്നിവർ സംമ്പന്ധിച്ചു. വരും ദിവസങ്ങളിൽ മുളവൂർ പ്രദേശത്ത് കിസാൻ സഭ പ്രാദേശിക സഭയുടെ നേതൃത്വത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുമെന്ന് സെക്രട്ടറി കെ.എം.ഫൈസൽ അറിയിച്ചു.