ആലുവ: അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ് എടയാർ പ്ലാന്റിലെ വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് മേധാവിയുടെ കാറിന് നേരേ ആക്രമണം നടന്നതായി പരാതി. കഴിഞ്ഞദിവസം വൈകിട്ട് കടുങ്ങല്ലൂർ വളഞ്ഞമ്പലം ജംഗ്ഷനടുത്തെത്തിയപ്പോൾ അജ്ഞാതർ പോൾ മുണ്ടാടൻ സഞ്ചരിച്ചിരുന്ന കാറിന് കല്ലെറിഞ്ഞതായാണ് പരാതി. കരിങ്കല്ല് കാറിന്റെ പിന്നിലെ ചില്ല് തകർത്തു. വാഹനമോടിച്ചിരുന്ന പോൾ മുണ്ടാടൻ പരിക്കേൽക്കാതെ രക്ഷപെട്ുത്. ബിനാനിപുരം പൊലീസ് കേസെടുത്തു.