കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ വേനൽ പറവകൾ 2022 ക്യാമ്പിന് തുടക്കമായി. ഫുട്ബാൾ പഠിക്കാം കളിക്കാം, ഐ.ടി പരിശീലനം, കരാട്ടേ പരിശീലനം, കഥാ കവിത ശില്പശാല, കരവിരുത്, വ്യക്തിത്വ വികസന പരിശീലനം, നാടറിയാം-ഏകദിന പഠനയാത്ര തുടങ്ങിയ വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടക്കും.നഗര സഭാ അദ്ധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹണി റെജി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ മരിയ ഗൊരേത്തി, കൗൺസിലർ പി.ആർ.സന്ധ്യ, ബി.പി.സി ബിനോയ്.കെ.ജോസഫ്,
ആർ.വത്സലാ ദേവി, എലിസബത്ത് പോൾ, ടി.വി.മായ, ഷീബ.ബി.പിള്ള, എ.ബി.ജയശ്രി എന്നിവർ സംസാരിച്ചു.എം.സന്ദീപ്, നിഖൽ
ജോസ്, ആൻ മരിയ സാജു എന്നിവർ പരിശീലന കളരി നയിച്ചു.ചൊവ്വ ഡി.ശുഭലൻ,എൻ. കെ.ലക്ഷ്മിക്കുട്ടി,രശ്മി വിജയൻ എന്നിവരും ,എൻ.സി.ഇ.ആർ.ടി മാസ്റ്റർ പരിശീലകൻ എൻ.സി. വിജയകുമാറും ക്ലാസ് നയിക്കും.