കൊച്ചി: ചരിത്ര പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ ഇടപ്പള്ളി ഫൊറോന പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിന് കൊടികയറി. മേയ് 3,4 തീയതികളിലാണ് പ്രധാന തിരുനാൾ. ഇടപ്പള്ളി രാജാവിന് ഒരുക്കിയ കാഴ്ചയുടെ മധുരസ്മരണകൾ ഉണർത്തി തിരുനാൾ പ്രസുദേന്തി നിരത്തിയ 101 തരം വിഭവങ്ങൾ ആശീർവദിച്ചുകൊണ്ട് വികാരി ആന്റണി മടത്തുംപടി വിശുദ്ധന്റെ കൊടി പ്രസുദേന്തി നേരേവീട്ടിൽ ജോണിക്ക് കൈമാറി. തുടർന്ന് ദർശന സമൂഹാംഗങ്ങളുടെ അകമ്പടിയോടെ പള്ളിക്ക് മുൻവശമുള്ള കൊടിമരത്തിനടുത്തേയ്ക്ക് പ്രദക്ഷിണമായി നീങ്ങി കൊടി ഉയർത്തി. വിശുദ്ധന്റെ തിരുസ്വരൂപം മേയ് ഒന്നിന് വൈകിട്ട് 4.30ന് പുറത്തേയ്ക്ക് എഴുന്നള്ളിക്കും.