p

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ പരിശോധനയ്ക്കു കൊണ്ടുപോകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിമാനക്കൂലി ദിലീപ് വഹിക്കണമെന്ന ഉത്തരവിന്റെ പകർപ്പും കോടതിയിലെ ദൈനംദിന നടപടികൾ രേഖപ്പെടുത്തുന്ന എ ഡയറിയിലെ വിവരങ്ങളുമാണ് ദിലീപിന്റെ ഫോണിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയെന്നു പറയുന്നത്. ഇവ രഹസ്യരേഖയല്ലെന്ന് എറണാകുളം അഡി. സ്പെഷ്യൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം. വർഗീസ് പറഞ്ഞു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം നൽകിയ അപേക്ഷയിലാണ് കോടതിയുടെ പരാമർശം.

കോടതിയിൽ നിന്ന് രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അന്വേഷിക്കേണ്ട ചുമതല കോടതിക്കാണ്. ഏതു നിയമപ്രകാരമാണ് അത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതെന്നും കോടതി ആരാഞ്ഞു. ദിലീപിന്റെ പക്കൽ കോടതി രേഖകൾ എങ്ങനെ എത്തിയെന്നും കോടതി ജീവനക്കാരെ ദിലീപ് സ്വാധീനിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കേണ്ടതല്ലേയെന്ന് പ്രോസിക്യൂഷൻ മറുചോദ്യമുന്നയിച്ചു. ജീവനക്കാരെ ചോദ്യം ചെയ്യാൻ പൊലീസിന് കോടതിയുടെ അനുമതി ആവശ്യമില്ലെന്ന് അറിയിച്ച കോടതി അതിനു പിന്നാലെയാണ് രഹസ്യരേഖകൾ ചോർന്നിട്ടില്ലെന്നു വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങൾക്കു ചോർന്നു ലഭിക്കുന്നതിനെക്കുറിച്ച് പ്രോസിക്യൂഷൻ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ദിലീപ് തെളിവുകൾ നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നുമാരോപിച്ച് ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മറുപടി നൽകാൻ പ്രതിഭാഗം കൂടുതൽ സമയം തേടിയതിനാൽ കേസുമായി ബന്ധപ്പെട്ട ഹർജികളെല്ലാം മേയ് ഒമ്പതിലേക്കു മാറ്റി.

ന​ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സ​ന്വേ​ഷ​ണ​ത്തെ
ത​ന്റെ​ ​മാ​റ്റം​ ​ബാ​ധി​ക്കി​ല്ലെ​ന്ന്ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം​:​ ​ന​ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ന്റെ​ ​അ​ന്വേ​ഷ​ണ​ത്തെ​ ​ത​ന്റെ​ ​സ്ഥ​ലം​ ​മാ​റ്റം​ ​ബാ​ധി​ക്കി​ല്ലെ​ന്ന് ​ക്രൈം​ബ്രാ​ഞ്ച് ​മേ​ധാ​വി​യാ​യി​രു​ന്ന​ ​എ.​ഡി.​ജി.​പി​ ​എ​സ്.​ശ്രീ​ജി​ത്ത് ​പ​റ​ഞ്ഞു​ .
അ​നാ​വ​ശ്യ​ ​വി​വാ​ദ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മ​നോ​വീ​ര്യം​ ​കെ​ടു​ത്താ​നി​ട​യാ​ക്ക​രു​ത്.​ ​അ​ന്വേ​ഷ​ണം​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​മു​ന്നോ​ട്ടു​ ​പോ​കു​മെ​ന്ന​തി​ൽ​ ​ത​ർ​ക്ക​മി​ല്ലെ​ന്നും​ ​പു​തി​യ​ ​ഗ​താ​ഗ​ത​ ​ക​മ്മി​ഷ​ണ​റാ​യി​ ​ചു​മ​ത​ല​യേ​റ്റ​ ​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​സ​ർ​വീ​സി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​ശ്രീ​ജി​ത്തി​നെ​ ​പൊ​ലീ​സ് ​സേ​ന​യ്ക്കു​ ​പു​റ​ത്തു​ ​നി​യ​മി​ക്കു​ന്ന​ത്.
പൂ​ർ​ണ​മാ​യും​ ​സ​ർ​ക്കാ​രി​ന്റെ​ ​പി​ന്തു​ണ​യോ​ടെ​ ​ന​ട​ക്കു​ന്ന​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ഒ​രു​ദ്യോ​ഗ​സ്ഥ​നെ​ ​മാ​റ്റി​യ​തി​ലൂ​ടെ​ ​യാ​തൊ​രു​ ​വ്യ​ത്യാ​സ​വും​ ​വ​രി​ല്ല.​ ​ഇ​തി​ന് ​പി​റ​കി​ലു​ള്ള​ത് ​സ​ർ​ക്കാ​രി​ന്റെ​ ​ദൃ​ഢ​നി​ശ്ച​യ​മാ​ണ് .​നാ​ലു​ ​വ്യ​ത്യ​സ്ത​ ​ഡി​പാ​ർ​ട്ട്മെ​ന്റു​ക​ളി​ലെ​ ​ത​ല​വ​ന്മാ​രെ​ ​പു​ന​ർ​ ​നി​ർ​ണ​യി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​മാ​റ്റ​മാ​ണി​ത്.​ ​അ​നാ​വ​ശ്യ​ ​വി​വാ​ദ​ങ്ങ​ൾ​ ​അ​വ​സാ​നി​പ്പി​ക്ക​ണം.​–​ശ്രീ​ജി​ത്ത് ​പ​റ​ഞ്ഞു.
കേ​സി​നെ​ ​സം​ബ​ന്ധി​ച്ച​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്നു​ ​ശ്രീ​ജി​ത്ത് ​പ​റ​ഞ്ഞു.​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലും​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​അ​പാ​യ​പ്പെ​ടു​ത്താ​ൻ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യ​ ​കേ​സി​ലും​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​നു​ ​നേ​രെ​ ​പ​ല​ ​ത​വ​ണ​ ​ആ​രോ​പ​ണ​ങ്ങ​ളു​ണ്ടാ​യി.​ത​നി​ക്കെ​തി​രെ​ ​പ​രാ​തി​ ​പ​റ​യാ​ൻ​ ​പ്ര​തി​ക​ൾ​ക്ക് ​അ​വ​കാ​ശ​മു​ണ്ട്.​ ​പു​തി​യ​ ​ചു​മ​ത​ല​യെ​ ​പോ​സി​റ്റി​വാ​യി​ ​കാ​ണു​ന്നു​വെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ
ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ടും

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച് ​അ​ശ്ളീ​ല​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​ ​കേ​സി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​വി​വ​ര​ങ്ങ​ൾ​ ​ചോ​ർ​ത്തി​ന​ൽ​കി​യ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഹൈ​ക്കോ​ട​തി​യി​ലെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വി.​ ​സേ​തു​നാ​ഥ് ​ന​ൽ​കി​യ​ ​പ​രാ​തി​ ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​ൻ​ ​കേ​ര​ള​ ​ബാ​ർ​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ ​കേ​സു​ക​ളി​ൽ​ ​മാ​ദ്ധ്യ​മ​ ​വി​ചാ​ര​ണ​ ​ന​ട​ത്തു​ന്ന​തും​ ​ജ​ഡ്‌​‌​ജി​മാ​രെ​ ​പേ​രെ​ടു​ത്ത് ​അ​ധി​ക്ഷേ​പി​ക്കു​ന്ന​തും​ ​ഗൗ​ര​വ​മാ​യി​ ​കാ​ണു​ന്നു.​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​ബാ​ർ​ ​കൗ​ൺ​സി​ലി​ന്റെ​ ​അ​ടു​ത്ത​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​നി​ക്കു​മെ​ന്നും​ ​ചെ​യ​ർ​മാ​ൻ​ ​കെ.​എ​ൻ.​ ​അ​നി​ൽ​കു​മാ​ർ​ ​പ​റ​ഞ്ഞു.

​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സ് ​(​ ​ഡെ​ക്ക് )
'​ആ​ത്മ​ബ​ന്ധം​ ​ഉ​റ​പ്പി​ച്ചെ​ന്ന'
ശ​ബ്‌​ദ​രേ​ഖ​യി​ൽ​ ​വി​വാ​ദം

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​ജ​ഡ്ജി​യു​മാ​യി​ ​പ്ര​തി​ഭാ​ഗം​ ​'​ആ​ത്മ​ബ​ന്ധം​ ​ഉ​റ​പ്പി​ച്ച​തി​ന്റെ​'​ ​സൂ​ച​ന​യാ​യി​​​ ​പ​റ​യ​പ്പെ​ടു​ന്ന​ ​ശ​ബ്ദ​രേ​ഖ​ ​ഒ​രു​ ​ചാ​ന​ൽ​ ​പു​റ​ത്തു​വി​ട്ട​ത് ​വീ​ണ്ടും​ ​നി​യ​മ​യു​ദ്ധ​ത്തി​ന് ​വ​ഴി​തു​റ​ന്നു.
ശ​ബ്ദ​രേ​ഖ​ ​വ്യാ​ജ​മാ​ണെ​ന്നും​ ​ഇ​തി​ൽ​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​ദി​ലീ​പി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് ​ദി​ലീ​പി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​അ​നൂ​പി​ന്റേ​തെ​ന്ന് ​പ​റ​യ​പ്പെ​ടു​ന്ന​ ​ശ​ബ്ദ​രേ​ഖ​ ​പു​റ​ത്താ​യ​ത്.​ ​ദി​ലീ​പി​ന്റെ​ ​ഫോ​ണി​ൽ​ ​നി​ന്ന് ​വീ​ണ്ടെ​ടു​ത്ത​താ​ണ് ​ഇ​തെ​ന്നാ​ണ് ​വാ​ദം.
'​ദി​ലീ​പി​ന്റെ​ ​കേ​സ് ​കൈ​മാ​റി​യി​രി​ക്കു​ന്ന​ ​കോ​ട​തി​യി​ലെ​ ​ജ​ഡ്ജി​യു​ടെ​ ​ഭ​ർ​ത്താ​വ് ​ക​സ്റ്ര​ഡി​മ​ര​ണ​ക്കേ​സി​ൽ​ ​ആ​രോ​പ​ണം​ ​നേ​രി​ടു​ന്ന​ ​ആ​ളാ​ണ്.​ ​ദി​ലീ​പി​ന്റെ​ ​ഒ​രു​ ​അ​ഭി​ഭാ​ഷ​ക​നെ​ ​അ​വ​ർ​ ​ബ​ന്ധ​പ്പെ​ട്ടു.​ ​ന​മ്മു​ടെ​ ​ഭാ​ഗ​ത്ത് ​ആ​ശ​യ​ക്കു​ഴ​പ്പം​ ​ഉ​ണ്ടാ​ക​രു​ത്,​ ​അ​വ​രു​ടെ​ ​ജീ​വി​ത​ത്തെ​യും​ ​ഭാ​വി​യെ​യും​ ​ബാ​ധി​ക്കു​ന്ന​ ​കാ​ര്യ​മാ​ണ് ​എ​ന്ന് ​പ​റ​ഞ്ഞു​'​ ​എ​ന്നി​ങ്ങ​നെ​യെ​ല്ലാ​മാ​ണ് ​ശ​ബ്ദ​രേ​ഖ​യി​ലു​ള്ള​ത്.​ ​ജ​ഡ്ജി​യു​മാ​യി​ ​'​ആ​ത്മ​ബ​ന്ധം​ ​ഒ​ന്നു​ ​കൂ​ടി​ ​നി​ല​നി​ർ​ത്താ​ൻ​ ​ക​ഴി​ഞ്ഞെ​ന്ന്'​ ​പ​റ​ഞ്ഞാ​ണ് ​സം​ഭാ​ഷ​ണം​ ​അ​വ​സാ​നി​ക്കു​ന്ന​ത്.