
മരട്: മരട് നഗരസഭയിലെ 2021 - 22 സാമ്പത്തിക വർഷത്തെ പദ്ധതികളിലൊന്നായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പിന്റെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ടി.എസ്.ചന്ദ്രകലാധരൻ, കൗൺസിലർ സി.ആർ.ഷാനവാസ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മിലി ഗോപിനാഥ് എന്നിവർ സംസാരിച്ചു.