പനങ്ങാട്: യു.സി.ആർ.എയുടെ ആഭിമുഖ്യത്തിൽ ജനമൈത്രി പൊലീസ് - റസിഡന്റ്സ് അസോസിയേഷൻ യോഗം ചേർന്നു. പനങ്ങാട് എസ്.എച്ച്.ഒ കെ.എൻ. മനോജ് ഉദ്ഘാടനം ചെയ്തു. സോണൽ അസോസിയേഷൻ
പ്രസിഡന്റ് വി.പി.പങ്കജാക്ഷൻ അദ്ധ്യക്ഷനായി. ജനമൈത്രി പൊലീസ് ഓഫീസർമാരായ അജേഷ്, ഹരിലാൽ, യു.സി.ആർ.എ പ്രസിഡന്റ് മനോജ് കുമാർ, ഡോ.ടി.പി.ബാബു, മറ്റ് അസോസിയേഷൻ നേതാക്കളായ പി.എ.പീറ്റർ, മുഹമ്മദ് സാദിക്ക്, ശശിധരൻ, തുളസീധരൻ, സോണൽ അസോസിയേഷൻ സെക്രട്ടറി സുനിൽ പുൽപ്പറ, തോമസ് സെബാസ്റ്റ്യൻ, യു.സി.ആർ.എ സെക്രട്ടറി ജെസി ആന്റണി എന്നിവർ സംസാരിച്ചു.