മരട്: സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സമ്മേളനത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം നടന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്തു. ദിഷ പ്രതാപൻ അദ്ധ്യക്ഷയായി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.ടി.നിക്സൻ, ജില്ലാ കൗൺസിൻ അംഗങ്ങളായ ടി.രഘുവരൻ, മല്ലിക സ്റ്റാലിൻ, കെ.ആർ.റെനീഷ്, എ.കെ.സജീവൻ, തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി.വി.ചന്ദ്രബോസ്, മരട്‌ ലോക്കൽ സെക്രട്ടറി പി.ബി.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

സംഘാടക സമിതി ഭാരവാഹികളായി എ.കെ.സജീവൻ, ടി.രഘുവരൻ, കുമ്പളം രാജപ്പൻ, മല്ലിക സ്റ്റാലിൻ (രക്ഷാധികാരികൾ), അഡ്വ.ടി.ബി.ഗഫൂർ (ചെയർമാൻ) എ.എം.മുഹമ്മദ്, അഡ്വ.എസ്.റസൽ, ടി.കെ.ജയേഷ്, സംഗീത അജിത്ത് (വൈസ് ചെയർമാൻമാർ), എ.ആർ.പ്രസാദ് (കൺവീനർ), ദിഷ പ്രതാപൻ, എ.കെ.കാർത്തികേയൻ, എ.എസ്.വിനീഷ്, കെ.വി.ലാലൻ (ജോയിന്റ് കൺവീനർമാർ), പി.ബി.വേണുഗോപാൽ (ട്രഷറർ) എന്നിവരെയും പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായി ആർ.ശ്രീജിത്തിനെയും കൺവീനറായി പി.കെ.ഷാജിയെയും ഫുഡ് കമ്മിറ്റി ചെയർമാനായി കെ.പി.യേശുദാസിനേയും കൺവീനറായി കെ.കെ.ജയേഷിനെയും തിരഞ്ഞെടുത്തു.