കൊച്ചി: ഏപ്രിൽ 21 മുതൽ 24 വരെ ആർട്ട് ഒഫ് ലിവിംഗ് തോട്ടുവ, കാലടി ആശ്രമത്തിൽ നടന്ന നാലുദിവസത്തെ വേനൽകാല ക്യാമ്പ് സമാപിച്ചു. യോഗ, പ്രാണായാമ, കളികൾ, ചിത്രരചന, മുത്തായ്, മാർഷ്യൽ ആർട്സ്, തീയറ്റർ, ട്രെക്കിംഗ്, ചെടിനടൽ തുടങ്ങിയവയിൽ പരിശീലനം ക്യാമ്പിന്റെ ഭാഗമായി നൽകി. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 8 വയസ്സുമുതൽ 13 വയസ്സുവരെയുള്ള അൻപതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ബാംഗ്ലൂർ ആശ്രമത്തിൽ നിന്നുള്ള ബ്രഹ്മചാരി ഷിന്റൊ ക്യാമ്പ് നയിച്ചു.