അങ്കമാലി : കേരള പ്രവാസി സംഘം ഏരിയാ സമ്മേളനം നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കെ. ബഷീർ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി ഇ. നാസർ, സംസ്ഥാന കമ്മിറ്റി അംഗം എം.യു. അഷറഫ്, ജില്ല പ്രസിഡന്റ് ഇ.ഡി. ജോയി, ജില്ല വൈസ് പ്രസിഡന്റ് പി.എ. തോമസ്, ജില്ല കമ്മിറ്റി അംഗം ബിജു കാരമറ്റം എന്നിവർ പ്രസംഗിച്ചു.
മുൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോർജ്ജ് ജേക്കബ്, ജ്യോതിരാജ് പീതാംബരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു, ഭാരവാഹികളായി പി.ബി.അലി(പ്രസിഡന്റ്)യോഹന്നാൻ വി.കൂരൻ (സെക്രട്ടറി)ബിജുകാരമാറ്റം, ജോജോ വൈ.തോട്ടുങ്ങൽ(വൈ.പ്രസിഡന്റുമാർ)സി.പി.മണി
ബെന്നി മൈപ്പൻ(ജോയിന്റ് സെക്രട്ടറിമാർ) സി.എം. സാബു ( ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.