അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ജനറൽ കമ്മിറ്റി യോഗത്തിൽ നിന്ന് സി.പി .എം ജനപ്രതിനിധികൾ ഇറങ്ങി പോയി. ബ്ലോക്ക് പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെട്ട തുറവൂർ ഗ്രാമപഞ്ചായത്തിലെ കിടങ്ങൂർ പ്രദേശത്തിലുള്ള 70 സെന്റ് സ്ഥലത്ത് വനിത വികസന പദ്ധതിയുടെ പേരിൽ വർഷങ്ങളായി നടക്കുന്ന തട്ടിപ്പിനെതിരെ നടപടി സ്വീകരിക്കണമെസ്ഥാന്നാവശ്യപ്പെട്ടാണ് ഇറങ്ങി പോയത്. അനധികൃത പ്രവർത്തനങ്ങൾ നടക്കുന്ന വ്യവസായകേന്ദ്രം ഒഴിപ്പിച്ചെടുക്കാൻ തീരുമാനമെടുത്തിട്ടും അധികൃതർ അനാസ്ഥ കാട്ടുന്നതായി പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. ഇതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അടിയന്തരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സി.പി.എം. അംഗങ്ങളായ സിജൊ ചൊവ്വരാൻ , ആൻസി ജിജൊ കെ.വി. അഭിജിത്ത് എന്നിവർ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും ഇറങ്ങി പോയത്.