kseb

മൂവാറ്റുപുഴ: മൂവാറ്റുപുഴ പേഴയ്ക്കാപിള്ളിയിൽ ആരംഭിച്ച കെ.എസ്.ഇ.ബി ഇലക്ട്രിക് വെഹിക്കിൾചാർജിംങ്ങ് സ്റ്റേഷൻ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് ഓൺലൈനായി നിർവഹിച്ചു. ഇ.വി. ചാർജിംഗ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എം. എൽ.എ .സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, തൊടുപുഴ ട്രാൻസ് മിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ.ബി. പ്രശാന്ത് എന്നിവർ സംസാരിച്ചു.