അങ്കമാലി: ബൈപ്പാസിന്റെ നിർമ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തുവാൻ ഭുവുടമകളുടെ യോഗം വിളിച്ച് ചേർക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. മേയ് 10 ന് രാവിലെ 10.30 ന് അങ്കമാലി സി.എസ്.എ ഹാളിലായിരിക്കും യോഗം. ബൈപ്പാസിന്റെ നിർമ്മാണപുരോഗതി സംബന്ധിച്ച് എം.എൽ.എയും ജില്ലാ കളക്ടർ ജാഫർ മാലിക്കും ആർ.ബി.ഡി.സി.കെയുടെയും റവന്യു വകുപ്പിന്റെയും ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. ഭുവുടമകൾ വസ്തുവിന്റെ കരം അടച്ച രേഖയും സ്കെച്ചുൾപ്പെടെയുള്ള ആധാരത്തിന്റെ കോപ്പിയുമായി പങ്കെടുക്കണം.