അങ്കമാലി: ജി.എസ്.ടി. നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള സർക്കാർ നിർദ്ദേശം പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി പി.സി. ജേക്കബ് ആവശ്യപ്പെട്ടു. അങ്കമാലി മേഖലാ നേതൃത്വ - കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മേഖലാ പ്രസിഡന്റ് ജോജി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ഡി. ഹരികുമാർ സെമിനാറിന് നേതൃത്വം നൽകി. ഭാരവാഹികളായ പോൾ പി. കുര്യൻ, പി.കെ. പുന്നൻ, കെ.എ. ഉണ്ണിക്കൃഷ്ണൻ, വി.പി. തങ്കച്ചൻ, എൻ.വി. പോളച്ചൻ, തൊമ്മി പൈനാടത്ത്, ജോളി മാടൻ, ഏലിയാസ് താടിക്കാരൻ, ലീലാ ജേക്കബ് എന്നിവർ പ്രസംഗിച്ചു.