ezhakkara-school-

പറവൂർ: കാലത്തിനൊപ്പം മാറാനൊരുങ്ങുകയാണ് എഴിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാർത്ഥികളിൽ ആൺ, പെൺ വ്യത്യാസത്തിനതീതമായി എല്ലാതലങ്ങളിലും ഒരേകുടക്കീഴിൽ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ ജൻഡർ ന്യൂട്രൽ യൂണീഫോം എന്ന പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്. അദ്ധ്യാപക -രക്ഷകർത്തൃ സംഘടനയും വികസനസമിതിയും സംയുക്തമായി നടപ്പിലാക്കുന്ന പരിപാടിയുടെ ഉദ്ഘാടനകർമ്മം ജില്ലാപഞ്ചായത്തംഗം ഷാരോൺ പനക്കൽ നിർവഹിച്ചു. എഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ആന്റണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. രാധ, പ്രിൻസിപ്പാൾ പി. സുനിത, ഹെഡ് മിസ്ട്രസ് അനിൽസല, വൈഗ, അനിൽ റാഫേൽ എന്നിവർ സംസാരിച്ചു.