കൊച്ചി: മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആലങ്ങാട്, കരുമാലൂർ, വരാപ്പുഴ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ആലുവ, ഏലൂർ മുനിസിപ്പാലിറ്റികളിൽ നിന്നുമുള്ള 10നും 15വയസിനുമിടയിൽ പ്രായമുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും, രണ്ട് പേരടങ്ങുന്ന ടീമിന്റെ കാർഷിക ക്വിസ് മത്സരവുമാണ് സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക്:0484-2672192