തൃപ്പൂണിത്തുറ: നഗരസഭയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭാ പിഷാരി കോവിൽ വാർഡ് 46 ലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ശോഭന തമ്പി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ കെ.എ. സിബു പത്രിക സ്വീകരിച്ചു. കൗൺസിലർമാരായ കെ.വി. സാജു, പി.ബി.സതീശൻ, രോഹിണി, കൃഷ്ണകുമാർ, എൽസി പി. കുര്യാക്കോസ്, ഡി. അർജുനൻ, തൃപ്പൂണിത്തുറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ സി. വിനോദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ കെ. കേശവൻ, പി.സി. പോൾ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് രാജു പി. നായർ, ഡി.പി.ഡി. ശ്രീകുമാർ , വി.പി. സതീശൻ, ജിജി വെണ്ടറപ്പിള്ളി, തുടങ്ങിയവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.