മരട്: നഗരസഭയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പുതുസംരംഭം ആരംഭിക്കുന്ന വനിതകൾക്കായി ജനറൽ ഓറിയന്റേഷൻ ട്രെയിനിംഗ് (ജി.ഒ.ടി) നടത്തി. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ജിഷ വിപിൻദാസ് അദ്ധ്യക്ഷയായി. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, കൗൺസിലർ സി.ആർ.ഷാനവാസ്, സി.ഡി.എസ് ചെയർപേഴ്സൺ അനില സന്തോഷ് എന്നിവർ സംസാരിച്ചു. അംബിക വേണു, നിഷ ഷിഹാബ് എന്നിവർ സംരഭകർക്കായി പരിശീലനം നൽകി.