മൂവാറ്റുപുഴ: ദളിതരുടെയും പിന്നാക്ക സമുദായക്കാരുടെയും സമര സംഘടനയായ കേരള ചേരമർ സംഘത്തിന്റെ ജില്ലാ സമ്മേളനം മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എ. ബാബു അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.വി.ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അജി ആനിക്കാട് , ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മാലിൽ, ജോയിന്റ് സെക്രട്ടറി തങ്കപ്പൻ എം.കെ. സി.എം.എസ് ജില്ലാ പ്രസിഡന്റ് രമാ ബാബു, ശാഖാ സെക്രട്ടിറിമാരായ തങ്ക മനോജ്, സിജി സേവ്യർ എന്നിവർ പ്രസംഗിച്ചു.