പറവൂർ: ഹിന്ദുഐക്യവേദി പറവൂർ മുനിസിപ്പൽ സമിതി കൺവെൻഷൻ താലൂക്ക് സമിതി രക്ഷാധികാരി ടി.എ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. മോഹനൻ, പ്രൊഫ. കെ. സതീശബാബു, കാശിമഠം കാശിനാഥ്, കെ.ടി. ശശിധരൻ, കെ.ആർ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എസ്. ശിവൻ (പ്രസിഡ‌ന്റ്), വി.പി. ബിനിൽകുമാർ, വിജയൻകുട്ടി (വൈസ് പ്രസിഡന്റ്), സി.വി. ഗോപാലകൃഷ്ണൻ (ജറനൽസെക്രട്ടറി), കെ.ആർ. കൃഷ്ണകുമാർ, കെ.ടി. ശശിധരൻ (സെക്രട്ടറി) കെ.എൽ ശശിധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.