കിഴക്കമ്പലം: പുരോഗമന കലാസാഹിത്യ സംഘം കുമാരപുരം യൂണിറ്റ് സമ്മേളനം കോലഞ്ചേരി മേഖലാ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് സാബു വർഗീസ് അദ്ധ്യക്ഷനായി. സി.പി.എം കുന്നത്തുനാട് ലോക്കൽ സെക്രട്ടറി എൻ.വി. വാസു, കെ.ജി. അശോക് കുമാർ, എം.കെ.കൃഷ്ണൻകുട്ടി, എം. കെ വേലായുധൻ; വി.എ. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.ജി. അശോക് കുമാർ (പ്രസിഡന്റ്), കെ.ടി. ഗോപാലൻ(വൈസ് പ്രസിഡന്റ്), സാബു വർഗീസ്(സെക്രട്ടറി), എം.കെ.കൃഷ്ണൻകുട്ടി(ജോയിന്റ് സെകട്ടറി) എം.കെ. വേലായുധൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.