പറവൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന പതാകജാഥയ്ക്ക് പറവൂരിൽ സ്വീകരണം നൽകി. മൂത്തകുന്നത്ത് എത്തിയ ജാഥാ ക്യാപ്ടനെയും അംഗങ്ങളെയും ജില്ലാ സെക്രട്ടറി എ.ആർ. രതീഷ്, പ്രസിഡന്റ് അനീഷ് എം. മാത്യു, നേതാക്കളായ ഡോ. പ്രിൻസി കുര്യാക്കോസ്, അഡ്വ. എ.എ. അൻഷാദ്, എൽ. ആദർശ്, സോളമൻ സിജു, കെ.പി. ജയകുമാർ, ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. സ്വീകരണ സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് ബി.എ സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ്, മാനേജർ പി.ബി. അനൂപ്, സി.പി.എം ഏരിയാ സെക്രട്ടറി ടി.ആർ. ബോസ്, ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ബിപിൻ വർഗീസ്, പറവൂർ ബ്ലോക്ക് സെക്രട്ടറി ഇ.ബി. സന്തു എന്നിവർ സംസാരിച്ചു.