മൂവാറ്റുപുഴ : മൂവാറ്റുപുഴ ഫുട്ബാൾ ക്ലബ്ബിന്റെ സമ്മർ കോച്ചിംഗ് ക്യാമ്പിന്റ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി. പി. എൽദോസ് നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഹനീഫ രണ്ടാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽ സലാം, ക്ഷേമകാര്യ സ്റ്റാൻഡിംഹ് കമ്മിറ്റി ചെയർപേഴ്സൺ രാജശ്രീ രാജു,പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, ക്ലബ്ബ് ചീഫ് കോർഡിനേറ്റർ ജിനു മടയ്ക്കൽ, കെ. ജി. അനിൽകുമാർ, അക്കാഡമി ചെയർമാൻ എൻ. കെ. രാജൻ ബാബു,
ക്ലബ്ബ് മാനേജർ എൽദോ ബാബു വട്ടക്കാവിൽ,ക്ലബ്ബ് സെക്രട്ടറി ജലീൽ കുഴുപ്പിള്ളി, ജെയിംസ് മാത്യു, എ. എം. ഇബ്രാഹിംകുട്ടി, നവാസ് മേക്കൽ,എന്നിവർ സംസാരിച്ചു. കഴിഞ്ഞ 10 വർഷമായി നടക്കുന്ന സമ്മർ ഫുട്ബാൾ കോച്ചിംഗ് ക്യാമ്പിൽ 100റോളം കുട്ടികൾ നിലവിലുണ്ട്. 2006 ആരംഭിച്ച ക്ലബ്ബ് കേരള ഫുട്ബാൾ അസോസിയേഷന്റെ അഫീലിയേഷനുള്ള താലൂക്കിലെ ഏക ഫുട്ബാൾ ക്ലബ്ബാണ്.