മൂവാറ്റുപുഴ: വാഴക്കുളം കാർമൽ സി.എം.ഐ പബ്ലിക് സ്‌കൂളിൽ നടക്കുന്ന അവധിക്കാല കായിക പരിശീലന ക്യാമ്പ് 30ന് സമാപിക്കും. നീന്തൽ, അത്ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബാൾ, അമ്പെയ്ത്ത് എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം. പരിശീലന ക്യാമ്പിൽ നീന്തലിൽ 150 പേരും അത്ലറ്റിക്‌സിൽ 75 പേരും ബാസ്‌ക്കറ്റ്‌ബാളിൽ 100 പേരും അമ്പെയ്ത്തിൽ 25 പേരുമാണ് പങ്കെടുക്കുന്നത്. 12 ഓളം കായിക പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. മുഖ്യ പരിശീലകൻ എം. പി.തോമസ്, പ്രിൻസ് ഷൈനി ജോർജ്, ഷിജി ചെറിയാൻ, ജോസഫ് ജയ്‌സൺ, അമൽ സജി, അജിത് സാജു, സൂര്യ കെ.എസ്, സ്‌നേഹ ജോസഫ്, മഞ്ജു പി.കെ, വി.ജിഷ തുടങ്ങിയവർ നേതൃത്വം നൽകുന്നു.