മൂവാറ്റുപുഴ: ഇലക്ട്രോക്ണിക്സ് മാലിന്യ രഹിത മൂവാറ്റുപുഴ കാമ്പെയിന്റെ ഭാഗമായി ലഭിച്ച തുക വൃക്ക രോഗിക്ക് കൈമാറി വിദ്യാർത്ഥികൾ മാതൃകയായി. നഗരസഭയുടെ സഹകരണത്തോടെ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്. എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും ഭൂമിത്ര സേന ക്ലബും സംയുക്തതമായി നടത്തിയ കൈകോർക്കാം ഇലക്ട്രോക്ണിക്സ് മാലിന്യ രഹിത മൂവാറ്റുപുഴ കാമ്പെയിന്റെ ഭാഗമായാണ് ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ചത്. മാലിന്യ വില്പനയിലൂടെ ലഭിച്ച പതിനായിരം രൂപ പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല മിനി കവലയിൽ വൃക്ക മാറ്റിവച്ച അശോക് കുമാറിന്റെ കുടുംബത്തിന് നൽകി. അശോക് കുമാറിന്റെ സഹോദരൻ അരുൺ കുമാറിന് നഗരസഭാ ചെയർമാൻ പി.പി.എൽദോസ് തുക കൈമാറി.
ശേഖരിച്ച മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി എറണാകുളം മാനേജർ ഗ്രീഷ്മ പി.വിക്ക് നൽകി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽ സലാം ,മുൻസിപ്പൽ സെക്രട്ടറി എം .മുഹമ്മദ് ആരിഫ് ഖാൻ ,വാർഡ് കൗൺസിലർ ജിനു മടേയ്ക്കൽ , സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിൻസെന്റ് കെ.വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നിത്യ സി .എൻ , ഷീജ റ്റി.കെ , സ്കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, ഹെഡ് മാസ്റ്റർ അജയൻ എ.എ, പി.റ്റി എ പ്രസിഡന്റ് സിനിജ സനിൽ, മദർ പി.റ്റി.എ ചെയർ പേഴ്സൺ ഷർജ സുധീർ, സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി അവിരാച്ചൻ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി , സ്കൂൾ കൗൺസലർ ഹണി വർഗീസ്, രതീഷ് വിജയൻ തുടങ്ങിയവരാണ് നേതൃത്വം നൽകിയത് .