കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി വാർഡ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണികൾ പത്രിക സമർപ്പിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ സി.പി. ജോർജും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ എൻ.ഒ. ബാബുവും ട്വന്റി20 സ്ഥാനാർത്ഥിയായി എൽദോ പോളും എൻ.ഡി.എ മുന്നണി ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രദീപ് പുളിമൂട്ടിലുമാണ് പത്രികകൾ സമർപ്പിച്ചിട്ടുള്ളത്. കോൺഗ്രസിലെ ജോസ് ജോർജിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞതവണ യു.ഡി.എഫും എൽഡി.എഫും ട്വന്റി 20യും തമ്മിലായിരുന്നു പ്രധാന മത്സരം. 22 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി ജോസ് ജോർജ് വിജയിച്ചത്.