നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 43ലക്ഷംരൂപയുടെ സ്വർണമിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. യാത്രക്കാരനായ മലപ്പുറം സ്വദേശി നിസാർ പിടിയിലായി. 852.46 ഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയ്ക്കിടെ ഷാർജയിൽനിന്ന് ഇന്നലെ പുലർച്ചെ കൊച്ചിയിലെത്തിയ നിസാറിൽനിന്ന് പിടികൂടിയത്. എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് ഇയാൾ കൊച്ചിയിലെത്തിയത്. സ്വർണമിശ്രിതം പ്രത്യേകകവറുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. വിശദമായി ചോദ്യംചെയ്തുവരുന്നു.