ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് 10 -ാം വാർഡിൽ 34 -ാം നമ്പർ അങ്കണവാടി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്മാർട്ടാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സ്‌നേഹ മോഹനൻ, കെ.കെ. നാസി, അംഗങ്ങളായ വി. കൃഷ്ണകുമാർ, സാജുമത്തായി, അബ്ദുൾ നജീബ്, ഹിത ജയകുമാർ, ആബിത അബ്ദുൽകാദർ, റസീല ഷിഹാബ്, ടി.പി. അബ്ദുൾഅസീസ്, റസീന നജീബ്, കെ.എ. ജോയ്, സാഹിദ അബ്ദുൾസലാം, ഐ.സി.ഡി.എസ് സൂപ്പർവൈസർ അനിത അഫ്‌സൽ, അങ്കണവാടി ടീച്ചർ ശോഭ എന്നിവർ സംസാരിച്ചു.