നെടുമ്പാശേരി: പരിശുദ്ധ അബ്ദുൽ ജലീൽ മാർ ഗ്രിഗോറിയോസ് ബാവായുടെ കബറിങ്കലേയ്ക്കുള്ള അങ്കമാലി മേഖലാ കാൽനട തീർത്ഥയാത്ര നെടുമ്പാശേരി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽനിന്ന് ആരംഭിച്ചു. ഡോ. എബ്രഹാം മോർ സേവേറിയോസ് മെത്രാപ്പൊലീത്ത ആശീർവദിച്ചു. വികാരി ഫാ. ജേക്കബ് മാത്യു പഴൂപ്പറമ്പിൽ, ഫാ. പൗലോസ് അറയ്ക്കപ്പറമ്പിൽ, ഫാ . ജോസഫ് പള്ളിക്കൽ, ഫാ. പോൾ പാറയ്ക്ക, ഫാ. എൽദോസ് കുളങ്ങര, ഫാ. മെജോ ജോർജ് , ഫാ. മാത്യൂസ് പാറയ്ക്കൽ, ഫാ. ജോർജ് ജോൺ കൂരൻ താഴത്തുപറമ്പിൽ, ട്രസ്റ്റിമാരായ കുര്യൻ വർഗീസ് പള്ളിക്കൽ, വർഗീസ് മേനാച്ചേരി, സഭാ മാനേജിങ് കമ്മിറ്റി അംഗം വിനോജ് ടി.പോൾ തളിയപ്പുറത്ത്, തീർത്ഥയാത്ര കൺവീനർ കെ.ജെ. എൽദോസ്, ജോ. കൺവിനർ കെ.ഐ. സാബു തുടങ്ങിയവർ നേതൃത്വം നൽകി.