നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് അത്താണി 17 ാം വാർഡ് എൽ.ഡി.എഫ് ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ വൈകിട്ട് 3.30ന് അത്താണി കെ.എസ്.ഇ.ബി ഓഫീസിന് സമീപം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം കെ.കെ. അഷ്രഫ് മുഖ്യ പ്രഭാഷണം നടത്തും. കോൺഗ്രസ് (എസ് ) സംസ്ഥാന സെക്രട്ടറി അനിൽ കാഞ്ഞിലി, ജനതാദൾ (എസ്) സംസ്ഥാന സെക്രട്ടറി ബെന്നി മൂഞ്ഞേലി എന്നിവർ സംസാരിക്കും. എം.പി. ആന്റണിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് വാർഡ് 17 ഉപതിരഞ്ഞെടുപ്പിൽ യു.ഡി എഫ് സ്ഥാനാർത്ഥിയായി ജോബി നെൽക്കര തീരുമാനിച്ചു. കോൺഗ്രസിലെ പി.വൈ. വർഗീസ് രാജിവച്ച ഒഴിവിലേക്ക് മേയ് 17നാണ് തിരഞ്ഞെടുപ്പ്