വൈപ്പിൻ: സാഹിത്യ പ്രവർത്തക സ്വാശ്രയ സംഘത്തിന്റെ 13-ാമത് സാഹിത്യശ്രീ അവാർഡ് ഇ. സന്ധ്യയുടെ വയലറ്റ് എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു. ചെറായി സഹോദര സ്മാരക ഹാളിൽ ചേർന്ന സംഘത്തിന്റെ വാർഷികയോഗത്തിൽ പ്രസിഡന്റ് കെ.ബാബുവാണ് അവാർഡ് പ്രഖ്യാപിച്ചത്.
മത്സരത്തിന് ലഭിച്ച നൂറോളം പുസ്തകങ്ങളിൽ നിന്ന് ജൂറി പാനൽ അംഗങ്ങളായ ജോസഫ് പനക്കൽ, അജിത് കുമാർ ഗോതുരുത്ത്, വിവേകാനന്ദൻ മുനമ്പം എന്നിവരാണ് അവാർഡ് കൃതി തിരഞ്ഞെടുത്തത്. 10,001 രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങിയതാണ് അവാർഡ്.
ഭാരവാഹികളായി ജോസഫ് പനക്കൽ (പ്രസിഡന്റ്), കെ.ബാബു മുനമ്പം (സെക്രട്ടറി), കവിത ബിജു (വൈസ് പ്രസിഡന്റ്), അഡ്വ. പി.കെ.ഉണ്ണിക്കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), വിവേകാനന്ദൻ മുനമ്പം (ട്രഷറർ), ഷെറീന സിദ്ധിഖ്,ദേവദാസ് ചേന്ദമംഗലം(കമ്മിറ്റി അംഗങ്ങൾ ) എന്നിവരെയും അജിത്കുമാർ ഗോതുരുത്തിനെ സാഹിത്യശ്രീയുടെ എഡിറ്ററായും എം.എൻ.സന്തോഷിനെ സബ് എഡിറ്ററായും തിരഞ്ഞെടുത്തു.