ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ എടവത്തറ വടക്കൻ ചൊവ്വ ക്ഷേത്രത്തിലെ പത്താമുദയ താലപ്പൊലി മഹോത്സത്തോടനുബന്ധിച്ച് നിർദ്ധന രോഗികൾക്കുള്ള ധനസഹായവിതരണം ബിനാനിപുരം പൊലീസ് സബ് ഇൻസ്‌പെക്ടർ സുധീർ നിർവഹിച്ചു. റൂറൽ പൊലീസ് വകുപ്പിൽ മാതൃക പൊലീസിനുള്ള പുരസ്‌കാരം നേടിയ പി.ജി. ഹരിയെ ആദരിച്ചു. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ടി.കെ. രാജു, ട്രഷറർ പി.എ. സത്യൻ, എ.ടി. വിനോദ്, കുട്ടപ്പൻ, മോഹനൻ, എൻ.സി. ശശി, സൃഷി, കെ.കെ. കാർത്തികേയൻ, കെ. അശോകൻ, രതീഷ് എന്നിവർ നേതൃത്വം നൽകി.