തൃപ്പൂണിത്തുറ: എറണാകുളം ജില്ലയിലെ മികച്ച കർഷകനുള്ള രണ്ടാം സ്ഥാനം നേടിയ ജോമി സെബാസ്റ്റ്യനെയും കേരള മുഖ്യ മന്ത്രിയുടെ സ്‌റ്റുഡന്റ് എക്സലന്റ് അവാർഡിന് അർഹയായ ടി.ബി. ആർദ്ര ലക്ഷ്മിയെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഉദയംപേരൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.എൻ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ബാരിഷ് വിശ്വനാഥിന്റെ അദ്ധ്യക്ഷനായി. യൂത്ത് വിംഗ് യൂണിറ്റ് ട്രഷറർ വി.വി.സനീഷ്, സെക്രട്ടറി അമൽദേവ് , യു.പി. സൗന്ദരരാജൻ, സുവർണ്ണൻ മാധവൻ, കെ.പി.സദാനന്ദൻ, ഫൗസിയ സത്താർ, ആർ.രാജൻ, ബിനു എം.കെ തുടങ്ങിയവർ സംസാരിച്ചു.