മൂവാറ്റുപുഴ: സിനിമാ അദ്ധ്യാപകനും പ്രഭാഷകനുമായിരുന്ന ജോൺ പോളിന്റെ നിര്യാണത്തിൽ മൂവാറ്റുപുഴ ഫിലിം സൊസൈറ്റി അനുശോചിച്ചു. ഫിലിം സൊസൈറ്റി വൈസ് പ്രസിഡന്റ് എം.എൻ. രാധാകൃഷ്ണൻ അനുശോചന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഫിലിം സൊസൈറ്റി സെക്രട്ടറി പ്രകാശ് ശ്രീധർ അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ്. ബാലൻ, എൻ.വി. പീറ്റർ, കെ.ആർ. സുകുമാരൻ, സണ്ണി വർഗീസ്, അഡ്വ ബി. അനിൽ എന്നിവർ സംസാരിച്ചു.