വൈപ്പിൻ: മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വൈപ്പിൻ മണ്ഡലത്തിൽ ഫോറസ്ട്രി ക്ലബ് പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 2022- 23 വർഷത്തെ ക്ലബിന്റെ കർമ്മപരിപാടി പത്രിക എം.എൽ.എ. പ്രകാശനം ചെയ്തു. വനം വന്യജീവി വകുപ്പിന്റെ കീഴിൽ സോഷ്യൽ ഫോറസ്ട്രി എറണാകുളം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയായി. ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ എ. ജയമാധവൻ, വാർഡ് അംഗം അലക്‌സാണ്ടർ റാൽസൺ, ഹെഡ്മിസ്ട്രസ് പി. വി. റാണി, പി. ടി. എ. പ്രസിഡന്റ് വിസിറ്റർ, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സി. ആർ. സിന്ധുമതി, ക്ലബ് കോ ഓർഡിനേറ്റർ ടി. എസ്. നവനീത് എന്നിവർ പങ്കെടുത്തു.