കോലഞ്ചേരി: വാട്ടർ അതോറിറ്റി പുത്തൻകുരിശ് ഡിവിഷനു കീഴിൽ വരുന്ന ഐക്കരനാട്, പുത്തൻകുരിശ്, തിരുവാണിയൂർ, പൂതൃക്ക പഞ്ചായത്ത് പ്രദേശങ്ങളിൽ വാട്ടർ ചാർജ് കുടിശികയുമായി ബന്ധപ്പെട്ട തർക്കങ്ങളും കോടതിവ്യവഹാരങ്ങൾ ഉൾപ്പെടെ പരിഹരിക്കുന്നതിനായി പരാതി പരിഹാരമേള നടത്തുന്നു. 30 നകം ലഭ്യമായ രേഖകൾ സഹിതം പുത്തൻകുരിശ് വാട്ടർ അതോറിറ്റി ഓഫീസിൽ അപേക്ഷ നൽകണം. വിവരങ്ങൾക്ക്: 9188525734, 04842760490.