വൈപ്പിൻ: ഞാറക്കൽ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ 38 വർഷം അങ്കണവാടി അദ്ധ്യാപികയായി സേവനം അനുഷ്ടിച്ച റോസി ചാക്കോയ്ക്ക് നാട്ടുകാർ യാത്ര അയപ്പ് നൽകി.

കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മിനി രാജു അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. ഡോണോ മാസ്റ്റർ, കെ. എം. ദിനേശൻ, സുരപ്പൻ കണ്ഠത്തിപ്പറമ്പിൽ, ജിസൻ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.