കോലഞ്ചേരി: കുമ്മനോട് തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവം തുടങ്ങി. ശിവ പുരാണ ഏകദശാഹ യജ്ഞം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.കെ. ശ്രീശകുമാർ ഉദ്ഘാടനം ചെയ്തു. ആലത്തൂർ സിദ്ധാശ്രമത്തിലെ സ്വാമി ശിവാനന്ദയോഗിയാണ് യജ്ഞാചാര്യൻ.
മേയ് ഒന്നിന് ധ്വജ പ്രതിഷ്ഠാ ഉത്സവം. 8ന് രാവിലെ 5.30 ന് അഷ്ട ദ്രവ്യ മഹാ ഗണപതിഹോമത്തിനു ശേഷം 6.40 നും 8.35 നും മദ്ധ്യേ ധ്വജ പ്രതിഷ്ഠ നടക്കും. ഉച്ചക്ക് അന്നദാനം, വൈകിട്ട് 7.30 ന് കൊടിയേറ്റ്, അന്നദാനവും നടക്കും. 9ന് രാവിലെ 8ന് പറവയ്പ്, നാരായണീയ പാരായണം, വൈകിട്ട് 7.30ന് ചാക്യാർ കൂത്ത്, ഗാനമേള, 10ന് രാവിലെ 11 ന് സപ്ത ദ്രവ്യാഭിഷേകം, വൈകിട്ട് 7.30ന് തിരുവനന്തപുരം സംഘകേളിയുടെ നാടകം. 11ന് രാവിലെ 11ന് ഉത്സവ ബലി, ഓട്ടൻതുള്ളൽ, കുറത്തിയാട്ടം, 12ന് രാവിലെ 10ന് ശീവേലി, പ്രസാദ ഊട്ട്, കാഴ്ച ശീവേലി, വൈകട്ട് 7ന് നൃത്തം, രാത്രി 9ന് വലിയ വിളക്ക്. 13ന് രാവിലെ 9ന് കലശാഭിഷേകം, വൈകിട്ട് 6.45ന് ആറാട്ടുകടവിൽ ദീപാരാധന, പഞ്ചവാദ്യം, ആറാട്ടു സദ്യ എന്നിവയും നടക്കും.