തൃപ്പൂണിത്തുറ: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന നഗറിൽ ഉയർത്തുന്നതിനുള്ള പതാകയും വഹിച്ചു കൊണ്ടുള്ള ജാഥാ പ്രയാണത്തിന് തൃപ്പൂണിത്തുറയിൽ ആവേശകരമായ സ്വീകരണം. കിഴക്കേകോട്ടയിൽ നിന്ന് ജാഥാ ക്യാപ്റ്റൻ എസ്.കെ. സജീഷിനെയും സംഘത്തെയും പഞ്ചവാദ്യത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ലായം കൂത്തമ്പലത്തിലേക്ക് ആനയിച്ചു.

സ്വീകരണ സമ്മേളനത്തിൽ ജാഥ ക്യാപ്റ്റൻ എസ്.കെ. സജീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ. ആദർശ്, എൻ.ജി. സുജിത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. കിരൺ രാജ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ടി. അഖിൽ ദാസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റനെ സി.പി.എം ഏരിയാ സെക്രട്ടറി പി. വാസുദേവൻ, ബ്ലോക്ക് സെക്രട്ടറി കെ.വി. കിരൺ രാജ് എന്നിവരും വിവിധ കമ്മിറ്റികളും ഉപഹാരം നൽകി സ്വീകരിച്ചു.