gopalakrishnan

വൈപ്പിൻ: പലചരക്ക് വ്യാപാരിയെ കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുഴുപ്പിള്ളി ചെറുവൈപ്പ് ജംഗ്ഷനിൽ കടനടത്തുന്ന തുണ്ടിപ്പുറം കുറുപ്പശേരി ഗോപാലകൃഷ്ണനെയാണ് (73) തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷട്ടർ പകുതി താഴ്ത്തിയിട്ട കടയിൽനിന്ന് ഫോണിന്റെ നിരന്തരശബ്ദം ശ്രദ്ധിച്ച ഓട്ടോക്കാരാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സതി. മക്കൾ: ശ്രീജിത്ത്, തത്ത.