ആലങ്ങാട്: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ' ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിക്കായി ആലങ്ങാട് ബ്ലോക്ക് തല സ്വാഗത സംഘം രൂപീകരിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് തലത്തിൽ കലാജാഥകളും മറ്റു പ്രചാരണ പരിപാടികൾ, ബ്ലോക്ക് തലത്തിൽ വിദ്യാർഥികൾക്കായി ചിത്ര രചന, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിദ്യ ഗോപിനാഥ് , പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം. മനാഫ്, ശ്രീലത ലാലു, കൊച്ചുറാണി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ജയശ്രീ ഗോപീകൃഷ്ണൻ , പി.എ. അബൂബക്കർ, ട്രീസ മോളി,ഏലൂർ വൈസ് ചെയർപേഴ്സൻ ലീല ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയ ഭരതൻ, ആത്മ ജില്ല തല ഉപദേശക സമിതി അംഗം കെ.കെ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
കൃഷി ഓഫീസർമാരായ നെയ്മ നൗഷാദ് അലി, ചിന്നു ജോസഫ്, അഞ്ചു മറിയം എബ്രഹാം , ഡാൾട്ടൻ വി.എ, കൃഷി അസിസ്റ്റന്റുമാരായ വിനീത.ടി.എ, സീന എസ്., ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജർ ടി.എൻ. നിഷിൽ എന്നിവർ പ്രസംഗിച്ചു.