കൊച്ചി: ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയ്ക്ക് ശ്രീനാരായണ സാംസ്‌കാരിക സമിതി എറണാകുളം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. സമിതി പ്രസിഡന്റ് എൻ.കെ.ബൈജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ദിലീപ് രാജ് എം.എൻ, കെ.പീതാംബരൻ, ഗീത എന്നിവർ സംസാരിച്ചു. സ്വീകരണത്തിനു ശേഷം ഗുരുധർമ്മം എന്ന വിഷയത്തിൽ സ്വാമി ധർമ്മചൈതന്യ പ്രഭാഷണം നടത്തി. സമിതി എറണാകുളം ജില്ലാ വാർഷികം മേയ് 29ന് കാക്കനാട് നടത്താൻ യോഗം തീരുമാനിച്ചു.