കടമക്കുടി: ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം ഉപയോഗിച്ച് ചരിയം തുരുത്ത് നിർമ്മിച്ച വടക്കേതുരുത്ത് പുതിയ റോഡ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എൽസി ജോർജ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ രാജ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, പഞ്ചായത്ത് അംഗങ്ങളായ ഡൈനേഷ്യസ്, എം.എസ്. ആന്റണി, കടമക്കുടി പള്ളി വികാരി ഫാ. മാർട്ടിൻ, എ.ഡി.എസ്. സാലി സാർത്തോ എന്നിവർ പ്രസംഗിച്ചു.