പള്ളുരുത്തി: തോപ്പുംപടി വാലുമ്മൽ പാലത്തിന് മുകളിൽ വെച്ച് കഞ്ചാവ് ഉപയോഗിക്കുന്നത് പിടികൂടിയ പൊലീസുകാരെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച 2 യുവാക്കൾ പിടിയിൽ. ഹരിപ്പാട് ചിങ്ങോലി സ്വദേശി രാഹുൽ (25), കണ്ണമാലി ചെറിയകടവ് പുത്തൻവീട്ടിൽ സനൽ (18) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ഹെൽമെറ്റ് ഉപയോഗിച്ച് മർദ്ദിച്ചതിനെത്തുടർന്ന് 2 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.