യുവതി ഉൾപ്പെടെ എട്ടുപേർ പിടിയിൽ
തൃക്കാക്കര: ഇൻഫോപാർക്കിനു സമീപത്തെ ഫ്ളാറ്റിൽനിന്ന് 83 കുപ്പി ഹാഷിഷ് ഓയിലും എം.ഡി.എം.എയും ഇൻഫോപാർക്ക് പൊലീസ് പിടികൂടി. യുവതി ഉൾപ്പെടെ എട്ടുപേർ പിടിയിലായി. ആലപ്പുഴ വള്ളികുന്നം സ്വദേശി കൊല്ലക പടീറ്റതിൽ മുഹമ്മദ് സിറാജ് (21), കല്ലമ്പലം സ്വദേശി ഇർഫാൻ മൻസിൽ റിസ്വാൻ (23), വഴുതക്കാട് സ്വദേശി അമൃതഗർഭ ശങ്കരനാരായണൻ (23), ചേർത്തല മണപ്പുറം സ്വദേശി വടക്കേകുന്നത്ത് ജിഷ്ണു (22), തേക്കേമുറി പുളിയന്നൂർ സ്വദേശി ഏഴപ്പറമ്പിൽ അനന്തു സജി (27), ഹരിപ്പാട് ചിങ്ങോട് സ്വദേശി മൂടോളിൽ കിഴക്കേതിൽ അഖിൽ മനോജ് (24), ചാവക്കാട് പിള്ളക്കാട് സ്വദേശി പുതുവടതയിൽ അൻസാരി (23), കോട്ടയം വില്ലൂന്നി സ്വദേശിനി തിരുത്താക്കിരി പുത്തൻപുരക്കൽ കാർത്തിക (26) എന്നിവരാണ് പിടിയിലായത്.