കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ മാനഭംഗകുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനംചെയ്ത് എറണാകുളത്തെ ഫ്ളാറ്റിൽവച്ച് നിരവധിതവണ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. ഈമാസം 22നാണ് യുവതി പരാതിനൽകിയത്.
വിജയ് ബാബുവിനെ ഇതുവരെ ചോദ്യംചെയ്തിട്ടില്ല.