കൊച്ചി: കർഷകമോർച്ച സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കാർഷിക സെമിനാർ ദേശീയ സമിതി അംഗം ഗോലി മധുസൂദന റെഢി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.വി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. റിട്ടയേഡ് കൃഷി ഓഫീസർ കെ. പങ്കജാക്ഷൻ നായർ, നാളികേര വികസന ബോർഡ് ഡെവലപ്‌മെന്റ് ഓഫീസർ ദീപ്തി ആർ, സ്‌പൈസസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോജി മാത്യു എന്നിവർ ക്ളാസുകൾ നയിച്ചു.

കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അജിഘോഷ് സ്വാഗതവും ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ നന്ദിയും പറഞ്ഞു.