കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ആരംഭിക്കുന്ന വിശിഷ്ട പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണം ഇന്ന് രാവിലെ 11ന് സർവകലാശാല ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടക്കും. മിഷിഗൺ സർവകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. സാവിത്രി നമ്പൂതിരിപ്പാട് ക്ലാസെടുക്കും.